ഒരു പോസ്റ്റിന് മൂന്ന് കോടിവരെ; ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പണം വാരുന്ന 6 താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ശ്രദ്ധേയയാണ് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമില്‍ 9 കോടിയില്‍ അധികം ഫോളോവേഴ്‌സുണ്ട്. സ്‌പോണ്‍സേഡ് പോസ്റ്റിന് മൂന്ന് കോടി വരെയാണ് താരം വാങ്ങുന്നത്.

പ്രിയങ്ക ചോപ്ര | ഇന്‍സ്റ്റഗ്രാം

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിന് 7.8 കോടി ഫോളോവേഴ്‌സാണുള്ളത്. 1.5 കോടി മുതല്‍ രണ്ട് കോടി വരെയാണ് ദീപികയ്ക്ക് ലഭിക്കുന്നത്.

ദീപിക പദുകോണ്‍ | ഇന്‍സ്റ്റഗ്രാം

ബോളിവിഡിന്റെ കിങ് ഖാന് 4.6 കോടി ഫോളോവേഴ്‌സാണുള്ളത്. പോസ്റ്റിന് ഒരു കോടി താരം വാങ്ങുന്നു.

ഷാരുഖ് ഖാന്‍ | ഫെയ്സ്ബുക്ക്

1.3 കോടി ഫോളേവേഴ്‌സാണ് കരീന കപൂറിനുള്ളത്. ഒരു പോസ്റ്റിന് ഒരു കോടിയോളം രൂപയാണ് താരം വാങ്ങുന്നത്.

കരീന കപൂര്‍ | ഇന്‍സ്റ്റഗ്രാം

8.8 കോടിയില്‍ അധികം ഫോളോവേഴ്‌സുള്ള ശ്രദ്ധ കപൂറിന് ഒരു കോടിയില്‍ അധികമാണ് ഒരു പോസ്റ്റില്‍ നിന്ന് ലഭിക്കുക.

ശ്രദ്ധ കപൂര്‍ | ഫെയ്സ്ബുക്ക്

6.8 കോടി ഫോളോവേഴ്‌സ് താരത്തിനുണ്ട്. ഒരു കോടിയോളമാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വാങ്ങുന്നത്.

അക്ഷയ് കുമാര്‍ | ഫെയ്സ്ബുക്ക്