മുഖസൗന്ദര്യം കൂട്ടാൻ; ഇവ ഡയറ്റിൽ ഉൾപ്പെടുത്തു

സമകാലിക മലയാളം ഡെസ്ക്

ചീര

കവിളുകളുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിന് ധാരാളം ചീര കഴിക്കാം. ചീരയിലുള്ള പോഷകങ്ങൾ നിങ്ങളുടെ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്തുന്നു. കൂടാതെ പ്രായമാകുന്ന പ്രക്രിയ മന്ദ​ഗതിയിലാക്കും.

ടാംഗറിൻ പഴം

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് സ്ട്രിക് പഴമായ ടാം​ഗറിൻ. ഇവ മുഖക്കുരുവിനെ വരാതിരിക്കാനും പുതിയ ചർമ്മ കേശങ്ങൾ നിർമ്മിക്കുന്നതിനും നല്ലതാണ്.

അവക്കാഡോ

ചർമ്മ സംരക്ഷണത്തിനും കണ്ണുകളുടെ സൗന്ദ്യത്തിനും അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്താം. ഇതിൽ ഒമേഗ -9 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഓനോസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചർമ്മം മൃദുവായതായി തോന്നുകയും ചെയ്യും.

മഞ്ഞൾ

മഞ്ഞിളിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ​ഗുണങ്ങൾ ചർമ്മത്തിന്റെ മുറിവുകൾ ഭേദമാകാൻ സഹായിക്കുന്നു. കൂടാതെ ചർമ്മ കോശങ്ങൾ മെച്ചപ്പെടുത്താനും ഇത് ചർമ്മം തിളങ്ങാനും കാരണമാകും

വെള്ളം

വെള്ളം കുടിച്ചാൽ മുഖത്തിന്റെ ആകൃതിയിൽ മാറ്റം വരുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന സോഡിയം പുറന്താള്ളാൻ സഹായിക്കും. സോഡിയം കൂടിയാൽ നിങ്ങളുടെ മുഖം തടിച്ചിരിക്കും.