2024ല്‍ കുഞ്ഞതിഥിയെ കാത്തിരിക്കുന്ന താരദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ഫെബ്രുവരിയിലാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. സെപ്റ്റംബറില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിക്കും.

ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും | ഇന്‍സ്റ്റഗ്രാം

നടന്‍ വരുണ്‍ ധവാനും ഭാര്യ നടായ ധലാലും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഫെബ്രുവരി 18 നാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചത്.

വരുണ്‍ ധവാനും ഭാര്യ നടായ ധലാലും | ഇന്‍സ്റ്റഗ്രാം

മലയാളത്തിന്റെ പ്രിയനടി അമല പോളും ഭര്‍ത്താവും ജഗത് ദേശായും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. നിറവയറിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കുന്നുണ്ട്.

അമല പോളും ഭര്‍ത്താവും ജഗത് ദേശായും | ഇന്‍സ്റ്റഗ്രാം

നടി യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഫെബ്രുവരിയിലാണ് സന്തോഷവാര്‍ത്ത ഇരുവരും പങ്കുവച്ചത്.

യാമി ഗൗതവും ആദിത്യ ധറും | ഇന്‍സ്റ്റഗ്രാം

നടി റിച്ച ഛദ്ദയും നടന്‍ അലി ഫസലും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്.

റിച്ച ഛദ്ദയും അലി ഫസലും | ഇന്‍സ്റ്റഗ്രാം