കൊടും ചൂട്! ശരീരം തണുപ്പിക്കാന്‍ ജലാംശം അടങ്ങിയ പഴങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കുക്കുമ്പര്‍

കുക്കുമ്പറില്‍ 95 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. ഇവ പെട്ടന്ന് ശരീരം തണുപ്പിക്കുന്നു. കൂടാതെ വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ 92 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളാല്‍ സമ്പന്നമായ ഇവയില്‍ വിറ്റാമിന്‍ സി, എ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

സ്‌ട്രോബെറി

സ്‌ട്രോബെറിയില്‍ 91 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും, പോഷകങ്ങളും അടങ്ങിയ സ്‌ട്രോബെറി പ്രമേഹം, ഹൃദ്രോഗം, ഓര്‍മ്മക്കുറവിനും നല്ലതാണ്.

പീച്ച്

ഇവയില്‍ 89 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അവശ്യ വിറ്റാമിനുകളായ വിറ്റാമിന്‍ എ, ബി, സി യും പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

ഇവയില്‍ 88 ശതാമാനം വെള്ളം അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകഗുണങ്ങളുള്ള ഓറഞ്ച് പ്രതിരോധ ശേഷിക്കും ഹൃദ്രോഗത്തിനും മികച്ചതാണ്.