ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 5 കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളാക്‌സ് സീഡ്

ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറ്റൈഡിന്റെ അളവും കുറയ്ക്കുന്നു. ദിവസലും ഒരു പിടി ഫ്ളാക്സ് സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മത്സ്യം

അയല, മത്തി, ചെറു മീനുകളിൽ ധാരളം ഒമേ​ഗ-3 ഫാറ്റി ആഡിസുകൾ അടങ്ങിയിട്ടുണ്ട്. അത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗങ്ങളെ തടയുകയും ചെയ്യും

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ഉയർന്ന അളവിലുള്ള അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് സൾഫർ അടങ്ങിയ സംയുക്തമാണ്. അതുകൊണ്ട് തന്നെ മൊത്തം കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്

ഇലക്കറികൾ

പച്ചക്കറികൾ‌ക്കൊപ്പം ധാരളം ഇലക്കറികൾ കഴിക്കുന്നതും ഹൃദ്രോ​ഗവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും

പയർ

ബാൻസ്, പരിപ്പ് തുടങ്ങിയ പയർവർ​ഗ്ഗങ്ങളിൽ ധാരാളം പ്രോട്ടീനും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഹൃദയാരോ​ഗ്യത്തെ മെച്ചപ്പെടുത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ