സണ്‍ ടാന്‍ ഒഴിവാക്കാന്‍ 5 വഴികള്‍

സമകാലിക മലയാളം ഡെസ്ക്

സണ്‍സ്‌ക്രീം

പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീം ഉപയോഗിക്കണം. പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പായിരിക്കണം സണ്‍സ്‌ക്രീം പുരട്ടേണ്ടത്. രണ്ട്-മൂന്ന് മണിക്കൂറുകള്‍ ഇടവിടിട്ട് സണ്‍സ്‌ക്രീം പുരട്ടാം.

കറ്റാര്‍വാഴ ജെല്‍

വേനല്‍കാലത്ത് തണുപ്പു നല്‍കാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍വാഴ. സൂര്യാഘാതമേറ്റല്‍ മാത്രമല്ല ടാന്‍ ഒഴിവാക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്.

സ്‌ക്രബ്

ടാന്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ചര്‍മ്മം സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. തൈര്, തക്കാളി, എന്നിവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ സ്‌ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും. തക്കാളിയില്‍ അടങ്ങിയ വിറ്റാമിന്‍ സിയും തൈരിലടങ്ങിയ ലാക്ടിക് ആസിഡും സണ്‍ ടാന്‍ ഇല്ലാതാക്കും.

ഫെയ്‌സ്-ബോഡി പാക്ക്

സണ്‍ ടാന്‍ ഒഴുവാക്കാന്‍ തൈര് ഉപയോഗിച്ചുള്ള സിമ്പിള്‍ പാക്ക് മുഖത്തും ശരീരത്തും ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

അയഞ്ഞ വസ്ത്രം

വേനല്‍ കാലത്ത് ഫുള്‍ സ്ലീവുള്ള വസ്ത്രങ്ങള്‍, ഇറുകിപ്പിടിക്കാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നവ തെരഞ്ഞെടുക്കുന്നത് സണ്‍ ടാന്‍ ഒഴിവാക്കാന്‍ നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ