ദിവസവും കറുത്ത ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കൂ; ഗുണങ്ങള്‍ ഏറെ

സമകാലിക മലയാളം ഡെസ്ക്

ചര്‍മ്മ സംരക്ഷണം

കറുത്ത ഉണക്കമുന്തിരിയില്‍ ആൻ്റിഓക്‌സിഡൻ്റുകളുടെയും അവശ്യ വിറ്റാമിനുകളും ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് പ്രകൃതിദത്ത പരിഹാരമാണ്. ഇല ചര്‍മ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

മുടി അഴകിന്

കറുത്ത ഉണക്കമുന്തിരി മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ്. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യത്തിന് അവ ഗുണം ചെയ്യും.

എല്ലുകളുടെ ബലത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമുള്ള പൊട്ടാസ്യം, കാല്‍സ്യം, അവശ്യ മൈക്രോനുട്രിയന്‍സ് കറുത്ത ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

മലബന്ധം ഇല്ലാതാക്കും

കറുത്ത ഉണക്കമുന്തിരിയില്‍ ധാരാളം നാരുകളും പോഷകഗുണമുള്ളതുമായതിനാല്‍ ഇത് മലബന്ധം ഒഴിവാക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ദിവസവും കറുത്ത ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് നല്ലത്. കറുത്ത മുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.