ജീവിതത്തിലും ഒന്നിച്ച മലയാളത്തിലെ നായകനും നായികയും

സമകാലിക മലയാളം ഡെസ്ക്

ഒന്നിച്ചുള്ള സിനിമയിലൂടെയാണ് ജയറാമും പാര്‍വതിയും പ്രണയത്തിലാവുന്നത്. ശുഭയാത്ര, പെരുവണ്ണാപ്പുറത്തെ വിശേഷങ്ങൾ, തലയണമന്ത്രം, പ്രദേശിക വാർത്തകൾ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചും. 1992ലായിരുന്നു വിവാഹം

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ ഒന്നിച്ച ഫഹദും നസ്രിയയും 2014ല്‍ വിവാഹിതരായി.

മധുരനൊമ്പരക്കാറ്റ്, മഴ, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളില്‍ ഒന്നിച്ച ബിജു മേനോനും സംയുക്ത വര്‍മയും പ്രണയത്തിലാവുകയായിരുന്നു. 2002ലാണ് ഇരുവരും വിവാഹിതരാവുന്നത്.

സിനിമയില്‍ സജീവമായിരുന്ന പൂര്‍ണിമയെ 2002ലാണ് ഇന്ദ്രജിത് വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും പ്രാര്‍ത്ഥന, നക്ഷത്ര എന്നീ മക്കളുണ്ട്.

നായികയായി തിളങ്ങി നിന്നിരുന്ന വാണി വിശ്വനാഥ് സിനിമയിലെ വില്ലനായി നിറഞ്ഞുനിന്ന ബാബുരാജിനെയാണ് വിവാഹം ചെയ്തത്. 2002ലായിരുന്നു വിവാഹം.

നടി അലീനയെ ആണ് ബാലു വര്‍ഗീസ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2020ലായിരുന്നു വിവാഹം.