ആരോഗ്യമുള്ള ഹൃദയം; ശീലമാക്കേണ്ട അഞ്ച് കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ ഡയറ്റ്

ഡയറ്റിൽ ധാരാളം പഴം, പച്ചക്കറി, ധാന്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. എണ്ണ, പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കണം. പാചകത്തിന് ഒലിവ് പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക.

വ്യായാമം

ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യാൻ ശ്രമിക്കുക

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക

ഇവ രണ്ടും ഹൃദയ സംബന്ധമായ നിരവധി രോഗങ്ങൾക്ക് കാരണമാകും

പതിവ് പരിശോധനകൾ

മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹൃദയ നിരീക്ഷണത്തിനുമായി പതിവ് പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.

ഗുണനിലവാരമുള്ള ഉറക്കം

ദിവസവും കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ തടസ്സമില്ലാത്ത ഉറങ്ങിയെന്ന് ഉറപ്പാക്കുക