16 വര്‍ഷത്തെ അധ്വാനം, ബ്ലെസിയുടെ ആടുജീവിതം

സമകാലിക മലയാളം ഡെസ്ക്

16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയറ്ററിലെത്തിയത്

2008ലാണ് ബെന്യാമിന്‍ ആടുജീവിതം എന്ന പേരില്‍ നോവല്‍ പുറത്തിറക്കുന്നത്

2009ല്‍ എഴുത്തുകാരന്‍ രവി വര്‍മ തമ്പുരാനാണ് ആടുജീവിതം ബ്ലെസിക്ക് പരിചയപ്പെടുത്തുന്നത്.

സിനിമ എടുക്കാന്‍ ആലോചിക്കാന്‍ തുടങ്ങിയ സമയത്തു തന്നെ പൃഥ്വിരാജിനെയാണ് ബ്ലെസി നജീബിന്റെ വേഷത്തില്‍ കണ്ടത്.

2018 മാര്‍ച്ച് 1നാണ് ആടുജീവിതം ഷൂട്ടിങ് ആരംഭിച്ചത്. 2020ലാണ് ജോര്‍ദാനിലെ ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

ഇതിനിടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് മാസത്തില്‍ അധികം പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ കുടുങ്ങി. 2022ലാണ് ചിത്രം പാക്കപ്പ് ചെയ്യുന്നത്.