പുസ്തകങ്ങളില്‍ നിന്ന് പിറവിയെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍- പത്മരാജന്‍ ജോഡിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. കെകെ സുധാകരന്‍ എഴുതിയ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന നോവലില്‍ നിന്നാണ് മനോഹര പ്രണയകാവ്യം പിറന്നത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

അല്‍ഷിമേഴ്‌സ് രോഗത്തെ പശ്ചാത്തലമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായി എത്തിയത്. പത്മരാജന്റെ ഓര്‍മ എന്ന ചെറുകഥയാണ് ചിത്രത്തിന് ആധാരം.

തന്മാത്ര

മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം പത്മരാജന്‍ തന്നെ എഴുതിയ ഉദകപ്പോള എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ്.

തൂവാനത്തുമ്പികൾ

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി അമ്പരപ്പിച്ച ചിത്രമാണ് പാലേരി മാണിക്യം. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ഇതേ പേരില്‍ പുറത്തിറങ്ങിയ ടിപി രാജീവന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ്.

പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് മഴ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും സംയുക്ത വര്‍മയും ലാലുമാണ് പ്രധാന വേഷത്തിലെത്തിയത്.

മഴ

ഫഹദ് ഫാസില്‍ നായകനമായി എത്തിയ ചിത്രം മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ശാലിനി ഉഷാ ദേവിയാണ് ചിത്രം സംവിധാനം ചെയ്തത്.

അകം

ദുൽഖർ സൽമാനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍. ടിപി രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.

ഞാൻ

മോഹന്‍ലാലും മീനയും ഒന്നിച്ച ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു ചിത്രം സംവിധാനം ചെയ്തത്. 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയവും ഇതേ കഥയില്‍ ഒരുങ്ങിയതാണ്.

നീലവെളിച്ചം