സൂപ്പര്‍സ്പീഡില്‍ 50 കോടി ക്ലബ്ബില്‍ കയറിയ മലയാളം സിനിമകള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. നാലാം ദിവസമാണ് ചിത്രം 50 കോടിയില്‍ കയറി റെക്കോര്‍ഡിട്ടത്.

ആടുജീവിതം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെയാണ് ആടുജീവിതം മറികടന്നത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ലൂസിഫര്‍.

ലൂസിഫര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടിയില്‍ കയറിയത്.

കുറുപ്പ്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം ആണ് നാലാം സ്ഥാനത്ത്. റിലീസ് ചെയ്ത് ആറാം ദിവസമാണ് ചിത്രം 50 കോടി കളക്ഷന്‍ നേടുന്നത്.

ഭീഷ്മ പര്‍വ്വം

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായ 2018ആണ് അഞ്ചാം സ്ഥാനത്ത്.

2018

മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സാണ് ആറാം സ്ഥാനത്തുള്ളത്. ഏഴ് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ നേട്ടം.

മഞ്ഞുമ്മല്‍ ബോയ്സ്