വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ഇഞ്ചി

ദഹനത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് ഇഞ്ചി. ഗ്യാസ്ട്രിക് എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇഞ്ചി വയറ്റിലെ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കു.

മഞ്ഞൾ

ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. വീക്കം കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പിനെ നീക്കം ചെയ്യാനും ഇതു സഹായിക്കും.

ഉലുവ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ് ഉലുവയ്ക്കുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ഉയർന്ന അളവ് തടയാൻ സഹായിക്കുന്നു. അതുവഴി ആസക്തി തടയുകയും കൊഴുപ്പ് നീക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കറുവാപ്പട്ട

ഈ സുഗന്ധവ്യഞ്ജനം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.

അശ്വഗന്ധ

ഒരു അഡാപ്റ്റോജെനിക് സസ്യമെന്ന നിലയിൽ, അശ്വഗന്ധ ശരീരത്തെ സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു. കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതുൾപ്പെടെ ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതിന് അശ്വഗന്ധ പിന്തുണ നൽകുന്നു.