ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത സംവിധായകനാണ് സത്യജിത്ത് റായ്. ഇന്ന് അദ്ദേഹത്തിന്റെ 104ാം ജന്മവാര്‍ഷികമാണ്.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം

1921 മേയ് 2ന് കൊല്‍ക്കത്തയിലാണ് ജനനം. ഇറ്റാലിയന്‍ ചിത്രമായ ബൈസിക്കിള്‍ തീവ്‌സിലൂടെയാണ് സത്യജിത്ത് റായ് സിനിമയുമായി പ്രണയത്തിലാവുന്നത്.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം

1955ല്‍ റിലീസ് ചെയ്ത പഥേര്‍ പാഞ്ചാലിയായിരുന്നു ആദ്യ ചിത്രം. ഇന്നും സിനിമാപ്രേമികളുടെ പാഠപുസ്തകമാണ് ഈ ചിത്രം.

പഥേർ പാഞ്ചാലി സിനിമയിൽ നിന്ന്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്യുമന്‍ ഡോക്യുമെന്റ് അവാര്‍ഡ് അടക്കം പതിനൊന്ന് അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

പഥേർ പാഞ്ചാലി സിനിമയിൽ നിന്ന്

36 വര്‍ഷം നീണ്ടു നില്‍ക്കുന്ന സിനിമാജീവിതത്തില്‍ ഫീച്ചര്‍ഫിലിമുകളും ഡോക്യുമെന്ററികളും അടക്കം 36 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം

1949ലാണ് ബിജോയ ദാസിനെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് സന്ദീപ് റായ് എന്ന മകനുമുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന സന്ദീപ് സിനിമ സംവിധായകനാണ്.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം

1992ലാണ് സത്യജിത്ത് റായിയെ തേടി ഓസ്‌കര്‍ അവാര്‍ഡ് എത്തുന്നത്. സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. അസുഖബാധിതനായതിനാല്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിനായില്ല.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം

ഓസ്‌കര്‍ ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സത്യജിത്ത് റായ് ലോകത്തോട് വിടപറയുന്നത്. 1992 ഏപ്രില്‍ 23നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സത്യജിത്ത് റായ് | എക്സ്പ്രസ് ഫയൽ ചിത്രം