തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

41ാം പിറന്നാള്‍ ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. 1999ല്‍ മിസ് ചെന്നൈ സൗന്ദര്യപ്പട്ടം നേടിയതോടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്.

തൃഷ | എക്സ്

ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ മൗനം പേസിയതെ എന്ന ചിത്രത്തിലാണ് നായികയായി എത്തുന്നത്.

തൃഷ | എക്സ്

സിനിമയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. ഇപ്പോഴും തെന്നിന്ത്യയിലെ മുന്‍നിര താരമാണ് തൃഷ്. താരം അഭിനയിച്ചതില്‍ കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍.

തൃഷ | എക്സ്

സാമി

തൃഷയുടെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സാമി. വിക്രം പൊലീസ് വേഷത്തിലെത്തിയ ചിത്രം ആക്ഷന്‍ ത്രില്ലറായിരുന്നു.

ഗില്ലി

സൂപ്പര്‍താരം വിജയും തൃഷയും ആദ്യമായി ഒന്നിച്ച ചിത്രം. തെന്നിന്ത്യയിലാകെ തരംഗം തീര്‍ക്കാന്‍ ഗില്ലിക്കായി. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു.

96

നഷ്ട പ്രണയത്തിന്റെ സൗന്ദര്യം വ്യക്തമാക്കിയ ചിത്രമായിരുന്നു 96. ജാനു എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിച്ചത്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം വന്‍ വിജയമായിരുന്നു.

വിണ്ണൈ താണ്ടി വരുവായ

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് ഡ്രാമയായിരുന്നു. സിമ്പുവാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ജെസ്സി എന്ന തൃഷയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടി.

പൊന്നിയിന്‍ സെല്‍വന്‍

മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.

കൊടി

തൃഷ നെഗറ്റീവ് റോളില്‍ എത്തിയ ചിത്രമാണ് കൊടി. രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് താരം എത്തിയത്. ധനുഷായിരുന്നു ചിത്രത്തിലെ നായകന്‍.