ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

സമകാലിക മലയാളം ഡെസ്ക്

തൈരിന് ശരീരം തണുപ്പിക്കാനുള്ള ​ഗുണങ്ങൾ ഉള്ളതു കൊണ്ട് തന്നെ ചൂടുകാലത്ത് തൈരു കുടിക്കുന്നത് വളരെ നല്ലതാണ്.

തൈരിൽ അടങ്ങിയ നല്ല ബാക്ടീരിയ ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദയാരോ​ഗ്യത്തിനും രോ​ഗപ്രതിരോധ ശേഷി കൂട്ടാനും തൈര് നല്ലതാണ്.

തൈര് പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്‌ക്കുന്നു

ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

തൈരിൽ കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ഇത് വൻകുടലിലെ അര്‍ബുദത്തിനും സ്തനാർബുദത്തിനും സാധ്യത കുറയ്ക്കുന്നു