രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

സമകാലിക മലയാളം ഡെസ്ക്

​ഗുരുവായൂരിൽ വച്ചാണ് ജയറാം- പാർവതി ദമ്പതികളുടെ മകളായ മാളവിക വിവാഹിതയായത്. പാലക്കാട്ടുകാരനായ നവനീതിനെയാണ് മാളവിക വിവാഹം ചെയ്തത്. വിവാഹാഘോഷത്തിലെ മാളവികയുടെ വ്യത്യസ്തമായ ആറ് ലുക്കുകൾ കാണാം.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

ചുവന്ന പട്ട് സാരിയാണ് തെരഞ്ഞെടുത്തുത്തത്. തമിഴ് ബ്രാഹ്മിൺസിന്റെ സ്റ്റൈലിലായിരുന്നു താരപുത്രി തെരഞ്ഞെടുത്തത്.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

ഗുരുവായൂരിലെ വിവാഹത്തിനു ശേഷമുള്ള റിസപ്ഷനിൽ ​ഗോൾഡൻ പട്ടു സാരിയിലാണ് മാളവിക എത്തിയത്. മാളവികയ്ക്ക് മാച്ച് ചെയ്യുന്ന കുർത്തിയായിരുന്നു നവനീതിന്റെ വേഷം

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

കേരള സ്റ്റൈലിലാണ് ചക്കി ഒരുങ്ങിയത്. പാലക്കാ മാലയും ടെമ്പിൾ ജ്വല്ലറിയുമൊക്കെ അണിഞ്ഞ് അതിസുന്ദരിയായിരുന്നു.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

ശനിയാഴ്ച വൈകിട്ട് കൊച്ചി ഹയാത്ത് ഹോട്ടലിൽ വച്ചുനടന്ന വിവാഹവിരുന്നിൽ നോർത്തിന്ത്യൻ സ്റ്റൈലാണ് പിടിച്ചത്. റോയൽ ജയ്പൂർ തീമിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് വരനും വധുവും തെരഞ്ഞെടുത്തത്. നിറയെ വർക്കുകളുള്ള ബ്ല്യൂ ലെഹങ്കയാണ് മാളവിക അണിഞ്ഞത്.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

വിവാഹത്തിന്റെ തലേദിവസം നടന്ന പ്രീവെഡ്ഡിങ് പാർട്ടിയിൽ മാളവികയുടെ വേഷം സ്റ്റൈലിഷും എല​ഗന്റുമായിരുന്നു. മെറൂൺ വെൽവറ്റ് ലെ​ഹങ്കയും അതിനൊപ്പം ലോങ് ഫ്ര​ഗ്​ഗുമായിരുന്നു അണിഞ്ഞത്.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

ജനുവരിയിൽ കുടകിൽ വച്ചായിരുന്നു മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം. ക്രീം നിറത്തിലുള്ള സിംപിൾ ലെഹങ്കയാണ് മാളവിക അണിഞ്ഞത്.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം

വിവാഹനിശ്ചയത്തിനോട് അനുബന്ധിച്ച് നടന്ന പാർട്ടിയിൽ ക്രിസ്ത്യൻ വധുവിന്റെ സ്റ്റൈലിൽ വെള്ള ​ഗൗണിലാണ് മാളവിക എത്തിയത്.

മാളവികയും നവനീതും | ഇൻസ്റ്റ​ഗ്രാം