ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

സമകാലിക മലയാളം ഡെസ്ക്

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായനം ചെയ്ത ചിത്രമാണ് സുകൃതം. 1994 ഇറങ്ങിയ ചിത്രത്തില്‍ ഗൗതമിയും ശാന്തികൃഷ്ണയും മനോജ് കെ ജയനും ശ്രദ്ധേയമായ വേഷത്തിലെത്തി. ചിത്രത്തിലെ രവിശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

അവസാനമായി സംവിധാനം ചെയ്ത ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. എം മുകുന്ദന്റെതായിരുന്നു തിരക്കഥ. ആന്‍ ആഗസ്റ്റിന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സുകൃതത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തിയ രണ്ടാമത്തെ ചിത്രമാണ് ഉദ്യാനപാലകന്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കഥയില്‍ 1987ലാണ് ജാലകമെന്ന ചിത്രം പുറത്തിറങ്ങിയത്. അശോകന്‍, പാര്‍വതി, ജയറാം ശ്രീവിദ്യ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍. ഒഎന്‍വിയുടെ രചനയില്‍ എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

നിറങ്ങളുടെ കളിക്കൂട്ടുകാരന്‍ ക്ലിന്റിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ക്ലിന്റ്'. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാസ്റ്റര്‍ അലോക് റിമ കല്ലിങ്കല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍