'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

സമകാലിക മലയാളം ഡെസ്ക്

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയോ എം ആധാര്‍ ആപ്ലിക്കേഷന്‍ വഴിയോ ആദ്യം അപേക്ഷ നല്‍കുക

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണം അടച്ച് വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്

ജിഎസ്ടി, സ്പീഡ് പോസ്റ്റ് ചാര്‍ജ് എന്നിവ അടക്കം 50 രൂപയാണ് ആധാര്‍ പിവിസി കാര്‍ഡിനായി ഈടാക്കുന്നത്

അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തിദിവസത്തിനകം ആധാര്‍ പിവിസി കാര്‍ഡ് കൈയില്‍ കിട്ടും, സ്പീഡ് പോസ്റ്റ് വഴിയാണ് ലഭിക്കുക

ആധാര്‍ പിവിസി കാര്‍ഡില്‍ കൃത്രിമം തടയുന്ന ക്യൂആര്‍കോഡ്, ഹോളോഗ്രാം, മൈക്രോടെക്‌സ്റ്റ്, ഗോസ്റ്റ് ഇമേജ് അടക്കം നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ