സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. റെഡ് കാര്‍പെറ്റില്‍ ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ താരങ്ങള്‍ എത്തി ഞെട്ടിക്കാറുണ്ട്.ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയിലാണ് ആലിയ എത്തിയത്.

സില്‍ക്ക് ഫ്‌ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്‌നക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ സാരിയില്‍ ചെയ്തിട്ടുണ്ട്. സബ്യാസാചി മുഖര്‍ജിയാണ് ആലിയയുടെ ഈ സാരി ഡിസൈന്‍ ചെയ്തത്.

23 അടി നീളമുണ്ടായിരുന്നു സാരിക്ക്. 163 ഡിസൈനര്‍മാര്‍ 1965 മണിക്കൂര്‍ എടുത്താണ് സാരി തയ്യാറാക്കിയത്.

രത്‌നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബണ്‍ ഹെയര്‍സ്‌റ്റൈല്‍ ആലിയയെ ഒന്നു കൂടി സുന്ദരിയാക്കി.

രത്‌നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബണ്‍ ഹെയര്‍സ്‌റ്റൈല്‍ ആലിയയെ ഒന്നു കൂടി സുന്ദരിയാക്കി.

എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഫാഷന്‍ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തര്‍ മെറ്റ് ഗാലയില്‍ എത്താറുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.