കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

ക്യൂലക്സ് എന്ന കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി

2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്

കടുത്ത തലവേദന, പനി, കഴുത്ത് വേദന, തലകറക്കം, ഓർമ്മ നഷ്ടപ്പെടുക എന്നിവയെല്ലാം വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങളാണ്.

തലച്ചോറിനെ ബാധിക്കുന്നത് മൂലം ചിലർക്ക് ബോധക്ഷയവും മരണവും വരെ സംഭവിക്കാറുണ്ട്.

1937ൽ ഉഗാണ്ടയിലാണ് വെസ്റ്റ് നൈൽ പനി ആദ്യമായി സ്ഥിരീകരിച്ചത്.

രോഗത്തിന് പ്രത്യേകിച്ച് വാക്സിനോ കൃത്യമായ ചികിത്സയോ ഇല്ല.

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവുമാണ് പ്രധാനം