ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

സമകാലിക മലയാളം ഡെസ്ക്

account restriction:

സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്ന് ഉപയോക്താവിനെ നിയന്ത്രിക്കുന്ന ഫീച്ചറാണിത്. അക്കൗണ്ട് വിലക്കുന്നതിന് പകരം കുറച്ചുനാളത്തേയ്ക്ക് താത്കാലികമായി നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. എന്നാല്‍ ടെക്സ്റ്റ് മെസേജുകള്‍ സ്വീകരിക്കുന്നതിന് തടസം ഉണ്ടാവില്ല.

manage chat storage filters:

ഫോണ്‍ സ്‌റ്റോറേജ് എളുപ്പത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. മെസേജുകള്‍ ലഭിക്കുന്ന ചില അക്കൗണ്ടുകളെ മാത്രം പ്രത്യേകം പരിഗണിച്ച് ഡേറ്റ ഫലപ്രദമായി മാനേജ് ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍. അബദ്ധത്തില്‍ മെസേജുകള്‍ ഡിലീറ്റ് ആയി പോകുന്നതും പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുന്നതും ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്

filter:

പ്രധാനപ്പെട്ട കോണ്‍ടാക്ട്‌സുകളും ഗ്രൂപ്പുകളും തെരഞ്ഞെടുത്ത് പട്ടിക ഉണ്ടാക്കി എളുപ്പത്തില്‍ ആശയവിനിമം സാധ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ചാറ്റ് ടാബില്‍ നാവിഗേഷന്‍ എളുപ്പമാക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

hidden community group chats:

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റുകള്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഗ്രൂപ്പ് നെയിമിന്റെ മുന്നില്‍ പുതിയ ഐക്കണ്‍ ആരംഭിച്ച് കൊണ്ടാണ് ഈ ഫീച്ചര്‍ നടപ്പാക്കുക. ഒറ്റനോട്ടത്തില്‍ തന്നെ ഗ്രൂപ്പ് ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

reaction for images, videos:

മീഡിയ ഫയല്‍ വരുമ്പോള്‍ എളുപ്പം റിയാക്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍. നിലവില്‍ മീഡിയ ഫയലില്‍ ലോങ് പ്രസ് അമര്‍ത്തിയാണ് റിയാക്ട് ചെയ്യുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് മീഡിയ ഫയലിന് താഴെ പുതിയ ഒരു ബാര്‍ വരും. ഇവിടെ എളുപ്പത്തില്‍ റിയാക്ട് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം

quick reaction for status:

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകളോട് എളുപ്പത്തില്‍ റിയാക്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ റിയാക്ഷന്‍ തെളിഞ്ഞ് വരുന്ന തരത്തിലാണ് ക്രമീകരണം. ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ