ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സമകാലിക മലയാളം ഡെസ്ക്

ഇടവിട്ട് കണ്ണുകള്‍ കഴുകാം

വേനല്‍ക്കാലത്ത് കണ്ണുകളിലെ ഈര്‍പ്പം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണുകള്‍ ഇടവിട്ട് കഴുകാന്‍ ശ്രദ്ധിക്കണം.

കണ്ണു തിരുമ്മുന്ന ശീലം ഒഴിവാക്കാം

കൈകള്‍ കൊണ്ട് കണ്ണു തിരുമ്മുന്ന ശീലം പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ കണ്ണു തിരുമ്മുമ്പോള്‍ കൈകളിലെ അഴുക്ക് കണ്ണിനെ ബാധിക്കാന്‍ ഇടയാകും

ഐ ഡ്രോപ്‌സ് ഉപയോ​ഗിക്കാം

വേനല്‍ക്കാലത്ത് കണ്ണുകള്‍ക്ക് തണുപ്പ് നല്‍കുന്നതിന് ഐഡ്രോപ്‌സ് ഉപയോഗിക്കുന്നത് നല്ലതാണ്

സ്ക്രീൻ ഉപയോ​ഗിക്കുമ്പോൾ

ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനിറ്റ് ഇടവിട്ട് സ്‌ക്രീനിന് പുറത്ത് അകലെ കാണുന്ന ഏതെങ്കിലുമൊരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

സൺ​ഗ്ലാസ് ഉപയോ​ഗിക്കാം

പുറത്തിറങ്ങുമ്പോള്‍ സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ കണ്ണുകളെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറിയും കഴിക്കാം

വേനല്‍കാലത്ത് ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറിയും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.