മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

സമകാലിക മലയാളം ഡെസ്ക്

ജേഷ്ഠ സഹോദരന്‍ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു സംഗീത് ശിവനെ സംവിധാനത്തിലേയ്ക്ക് എത്തിച്ചത്. അങ്ങനെയാണ്് 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി 'വ്യൂഹം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

പിന്നീടാണ് മോഹല്‍ലാലിനെ നായകനാക്കി യോദ്ധ എന്ന ചിത്രം വരുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായി അത് മാറി. തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും റിംപോച്ചെയും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു

1993ല്‍ ഇറങ്ങിയ ഗാന്ധര്‍വം മലയാളികള്‍ക്ക് മറക്കാനാകാത്ത മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു. മാലിനിയുടെ തീരങ്ങള്‍ തഴുകി വരും പനിനീര്‍ക്കാറ്റേ....എന്ന ഹിറ്റ് ഗാനം ഇന്നും മലയാളിയില്‍ ചിരി ഉണര്‍ത്തുന്നതാണ്.

1995ല്‍ പുറത്തിറങ്ങിയ നിര്‍ണ്ണയം ഹിന്ദി- തെലുങ്കു ഭാഷയില്‍ റിലീസ് ചെയ്ത ക്രിമിനല്‍ എന്ന സിനിമയുടെ റീമേക്കായിരുന്നു ഈ ചിത്രം. ഹീരയും മോഹല്‍ലാലുമായിരുന്നു നായികാ നായകന്‍മാര്‍.

സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം.