ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?,അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

1. ചാര്‍ജ് ചെയ്യല്‍

എളുപ്പം ചാര്‍ജ് ചെയ്യാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പാക്കണം. എളുപ്പം ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ചുറ്റിലും ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടുമിക്ക ഇലക്ട്രിക് സ്‌കൂട്ടറിന്റെയും ബാറ്ററി ഊരി മാറ്റാവുന്നതാണ്. ചാര്‍ജ് ചെയ്യുന്നതിന് ബാറ്ററിയുടെ ഭാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ശ്രദ്ധിക്കണം.

2. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റു നേട്ടങ്ങള്‍ ചെക്ക് ചെയ്യുക

ചെലവ് കുറവാണെന്നതും മലിനീകരണം തീരെയില്ല എന്നതുമാണ് ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. ഒച്ചപ്പാടും ബഹളവും ഇല്ലാതെ വാഹനം ഓടിച്ച് പോകാം എന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ വേറിട്ടതാകുന്നത്.

3. എത്ര ദൂരം യാത്ര ചെയ്യണം?

സ്ഥിരമായി എത്ര ദൂരം യാത്ര ചെയ്യേണ്ടി വരും എന്നത് പരിശോധിക്കുന്നത് നല്ലതാണ്. ഒരു ദിവസം എത്രദൂരം യാത്ര ചെയ്യേണ്ടി വരുമെന്ന് കണക്കാക്കിയ ശേഷം മാത്രമേ ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാവൂ. ഒരു ദിവസം 40 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്ല ഓപ്ഷനാണ്.

4.എത്ര രൂപ ലാഭിക്കാം?

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ എത്ര രൂപ ലാഭിക്കാം എന്നതിനെ കുറിച്ച് ഒരു ധാരണ വേണം. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന സമയത്ത് പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില കൂടുതലാണ്. പെട്രോള്‍ അടക്കമുള്ള മറ്റു ചിലവുകള്‍ ഇല്ലെങ്കിലും ബാറ്ററി ലൈഫ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഓര്‍മ്മയില്‍ വേണം

5. അംഗീകൃത കമ്പനിയില്‍ നിന്ന് വാങ്ങുക

നിരവധി കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ അംഗീകൃതവും വിപണിയില്‍ വിജയം നേടിയതും വിശ്വസനീയവുമായ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ശ്രമിക്കുക. വില കുറവാണ് എന്ന് കരുതി ഗുണമേന്മ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്നാലെ പോകരുത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ