വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍

സമകാലിക മലയാളം ഡെസ്ക്

സയേദ് ഖാന്‍

ഷാരുഖ് ഖാനൊപ്പമുള്ള മേ ഹൂ നാ മാത്രം മതി സയേദ് ഖാനിന്റെ ഇന്ത്യന്‍ സിനിമാ ലോകം ഓര്‍ക്കാന്‍. സഞ്ജയ് ഖാന്റെ മകന്‍ എന്ന ലേബലില്‍ ചുരാ ലിയാ ഹേ തുംനേ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് സഹതാരമായി ചുരുങ്ങുകയായിരുന്നു. ഇപ്പോള്‍ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സയേദ് ഖാന്‍

ഉദയ് ചോപ്ര

സംവിധായകന്‍ യഷ് ചോപ്രയുടെ മകന്‍. 2000ല്‍ പുറത്തിറങ്ങിയ മൊഹബത്തേന്‍ ആണ് ആദ്യ ചിത്രം. ധൂം സീരീസ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ ഭാഗമായെങ്കിലും താരപദവിയിലേക്ക് ഉയരാനായില്ല.

ഉദയ് ചോപ്ര

തുഷാര്‍ കപൂര്‍

നടന്‍ ജിതേന്ദ്രയുടെ മകന്‍. മുജേ കുച് കെഹ്നാ ഹെ ആയിരുന്നു ആദ്യ ചിത്രം. മികച്ച പുതുമുഖ നടനുള്ള അവാര്‍ഡും സ്വന്തമാക്കി. ഗോള്‍മാന്‍, ഡേര്‍ട്ടി പിക്ചര്‍, ഖാഖി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ നിര്‍മാണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

തുഷാര്‍ കപൂര്‍

കുമാര്‍ ഗൗരവ്

രാജേന്ദ്ര കുമാറിന്റെ മകന്‍ എന്ന തലയെടുപ്പോടെയാണ് കുമാര്‍ ഗൗരവ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ലവ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ കുമാര്‍ യുവാക്കളുടെ ഹൃദയം കവര്‍ന്നു. എന്നാല്‍ നാം എന്ന ചിത്രത്തിനു ശേഷം ബോക്‌സ് ഓഫിസില്‍ ചലനമുണ്ടാക്കാന്‍ താരത്തിനായില്ല. തുടര്‍ന്ന് സിനിമ ഉപേക്ഷിച്ച അദ്ദേഹം കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങുകയായിരുന്നു.

കുമാര്‍ ഗൗരവ്

മഹാക്ഷയ്

മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍. മിമോഹ് എന്ന പേരില്‍ ജിമ്മി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ബോക്‌സ് ഓഫിസില്‍ ബോംബായി ചിത്രം മാറി. മിമോഹിന്റെ അഭനയവും വിമര്‍ശിക്കപ്പെട്ടു. തുടര്‍ച്ചയായ പരാജയങ്ങള്‍ തളര്‍ത്തിയെങ്കിലും ഇപ്പോഴും സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.

മഹാക്ഷയ്

കരണ്‍ കപൂര്‍

ശശി കപൂറിന്റെ മകനായ കരണ്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ്. സൂപ്പര്‍ മോഡല്‍ ലുക്കിലുള്ള കരണിനെ യുവാക്കളുടെ മനം കവര്‍ന്നെങ്കിലും മോശം അഭിനയം നിരാശ സമ്മാനിക്കുകയായിരുന്നു.

കരണ്‍ കപൂര്‍

രാജീവ് കപൂര്‍

രാജ് കപൂറിന്റെ ഇളയമകന്‍. ഏക് ജാന്‍ ഹേ ഹും എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും സഹോദരന്മാരായ രണ്‍ദീര്‍ കപൂര്‍, ഋഷി കപൂര്‍ എന്നിവരെപ്പോലെ ശ്രദ്ധനേടാനായില്ല.

രാജീവ് കപൂര്‍