മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

സമകാലിക മലയാളം ഡെസ്ക്

മാങ്ങ അച്ചാർ

2023ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ റെസിപ്പികളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മാങ്ങാ അച്ചാറാണ്. പച്ച മാങ്ങ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം വീടുകളിൽ സുലഭമാണ്. കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ കൂറെ നാൾ ഉപയോ​ഗിക്കാം.

സെക്‌സ്‌ ഓൺ ബീച്ച്

വോട്ക, പീച്ച് ഷ്നാപ്സ്, ഓറഞ്ച് ജ്യൂസ്, കാൻബെറി ജ്യൂസ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു കോക്ടെയിലാണ് സെക്‌സ്‌ ഓൺ ബീച്ച്.

പഞ്ചാമൃതം

പേരു പോലെ തന്നെ അഞ്ച് ചേരുവകൾ ചേരുന്ന ഇന്ത്യയിലെ ഒരു പരമ്പരാ​ഗത വിഭവമാണ് ഇത്. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഉത്സവ വേളകളിലാണ് പഞ്ചാമൃതം ഉണ്ടാക്കുന്നത്. പാൽ, തൈര്, പഞ്ചസാര, തേൽ, നെയ് എന്നിവയാണ് ആ അഞ്ച് ചേരുവകൾ.

ഹക്കുസെ നോ സുഖിമോനോ

കൊറിയൻ വിഭവമായ കിംചി (ക്യാബേജ് ഉപയോ​ഗിച്ചുള്ള അച്ചാർ) യുടെ എരുവില്ലാത്ത ജാപ്പനീസ് പതിപ്പാണ് ഹക്കുസെ നോ സുഖിമോനോ.

ധനിയ പഞ്ഞിരി

ധനിയ പഞ്ഞിരി ഒരു പരമ്പരാ​ഗത വിഭവമാണ്. ശ്രീകൃഷ്ണന്റെ ജനനത്തോട് അനുബന്ധിച്ച് നടക്കുന്ന ജന്മാഷ്ടമി വ്രതം മുറിക്കുന്നത് ധനിയ പഞ്ഞിരി കഴിച്ചുകൊണ്ടാണ്. ഡ്രൈ ഫ്രൂട്സ്, നെയ്, മല്ലിപ്പൊടി എന്നിവ ചേർത്താണ് ധനിയ പഞ്ഞിരി ഉണ്ടാക്കുന്നത്.

കരാഞ്ചി

ഇത് മധുരമൂറുന്ന ഒരു മഹാരാഷ്ട്രൻ വിഭവമാണ്. അർധചന്ദ്രന്റെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്ന പലഹാരം ഇപ്പോൾ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലേക്കും എത്തിയിട്ടുണ്ട്. തേങ്ങ, ശർക്കര, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവയാണ് കരാഞ്ചിയുടെ ഫില്ലിങ് ആയി ഉപയോ​ഗിക്കുന്നത്.

തിരുവാതിര കാളി

തമിഴ്‌നാട്ടിലെ ധനുർ മാസത്തിൽ വരുന്ന തിരുവാതിരയ്‌ക്ക് ശിവന് പ്രത്യേകം അർപ്പിക്കുന്ന ഒരു മധുര പലഹാരമാണ് തിരുവാതിര കാളി. അരി, ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.

ഉ​ഗാദി പച്ചടി

കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ പുതുവർഷത്തോട് അനുബന്ധിച്ച് ഉണ്ടാക്കുന്ന വിഭവമാണ് ഉ​ഗാദി പച്ചടി.

കൊഴുക്കട്ട

കേരളത്തിൽ ഏറ്റവും സുലഭമായ ഒരു വിഭവമാണ് കൊഴുക്കട്ട. ആവിയിൽ പുഴുങ്ങിയെടുക്കുന്ന കൊഴുക്കട്ട ഉത്തരേന്ത്യയിലെ മോതകത്തിന് സമാനമാണ്. അരിപൊടി, ശർക്കര, തേങ്ങ എന്നിവ ചേർത്താണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.

റവ ലഡു

നവരാത്രി, ദീപാവലി തുടങ്ങി ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് റവ ലഡു. റവ, ശർക്കര, കശുവണ്ടി, മുന്തിരി എന്നിവ ചേർത്താണ് റവ ലഡു ഉണ്ടാക്കുന്നത്.