അടുക്കള മാറ്റാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

സമകാലിക മലയാളം ഡെസ്ക്

കൃത്യമായ പ്ലാനിങ്

അടുക്കള നവീകരിക്കുമ്പോൾ കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കണം. സാധനങ്ങൾ എവിടെ, എങ്ങനെ ഇരിക്കണം, പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കൾ സ്റ്റോർ ചെയ്യേണ്ടത്. ഇതിന് അടുക്കളയുടെ ഒരു രൂപരേഖ തയ്യാറാക്കുന്നത് നല്ലതായിരിക്കും.

പുതിയ വീട്ടുപകരണങ്ങൾ വാങ്ങാം

അടുക്കള നവീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അടുക്കള ഉപകരണങ്ങൾ. പുതിയതും മികച്ചതുമായ ഉപകരണങ്ങൾ വാങ്ങുന്നത് നിങ്ങളുടെ പാചകം എളുപ്പമാക്കാനും അടുക്കള മനോഹരമാക്കാനും സഹായിക്കും. അതിനായി പ്രത്യേകം ബജറ്റും സ്ഥലവും മുൻകൂട്ടി തീരുമാനിക്കാം.

അടുക്കളയുടെ നിറവും മെറ്റീരിയലും തിരഞ്ഞെടുക്കുമ്പോൾ

അടുക്കളയെ കൂടുതൽ ട്രെൻഡിയും ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റാൻ ഉപയോ​ഗിക്കുന്ന മെറ്റീരിയലുകളിലും നിറത്തിലും ശ്രദ്ധിക്കണം. ഫ്ലോറിങ്, ക്യാബിനറ്റുകൾ, കൗണ്ടർടോപ്പുകൾ മുതലായവയ്ക്ക് ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക. അതുവഴി അടുക്കള വളരെക്കാലം പുതിയതായി തോന്നുകയും ചെയ്യും.

വെളിച്ചം ലഭ്യമാക്കുക

പകലാണെങ്കിലും രാത്രിയാണെങ്കിലും അടുക്കളയിൽ വെളിച്ചം ഉറപ്പാക്കണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വശത്താണ് അടുക്കളയെങ്കിൽ വലിയ ജനാലകൾ സ്ഥാപിച്ച് അടുക്കളയിലേക്ക് നന്നായി വെളിച്ചം കയറുമെന്ന് ഉറപ്പാക്കാം. വൈകുന്നേരങ്ങളിൽ ശരിയായ വൈദ്യുത വെളിച്ചം അടുക്കളയിൽ കിട്ടുന്നതും ഉറപ്പാക്കണം.

വെൻ്റിലേഷൻ ആൻഡ് കൂളിങ്

പാചകം ചെയ്യുമ്പോൾ ചൂട്, പുക, ദുർ​ഗന്ധ എന്നിവ ഉണ്ടാവാൻ കാരണമാകും. അതിനാൽ ജനാലകൾ, എക്‌സ്ഹോസ്റ്റ്‌ ഫാൻ, ചിമ്മിനി എന്നീ രീതിയിൽ വായുസഞ്ചാരമുള്ള അടുക്കള ഉണ്ടാവേണ്ടത് പ്രധാനമാണ്. ഇത് അടുക്കളയെ ഫ്രഷ് ആയി നിലനിർത്താൻ സഹായിക്കും. കഠിനമായ വേനൽക്കാലത്ത്, ഒരു കൂളർ സ്ഥാപിച്ചാൽ അനായാസം പാചകം ചെയ്യാൻ സാധിക്കും.