നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിലും നാരുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്

സ്‌ട്രോബെറി

രുചികൊണ്ട് മാത്രമല്ല ആരോ​ഗ്യ​ഗുണം കൊണ്ട് സ്ട്രോബെറി നല്ലാണ്. പ്രഭാതഭക്ഷണത്തിൽ സ്ട്രോബെറി ചേർക്കുന്നത് വയറ്റിൽ അടിഞ്ഞുകൂടിയ കൊഴിപ്പ് നീക്കാൻ സഹായിക്കുന്നു. കൂടാതെ സംതൃപ്‌തിയും നൽകുന്നു. അതുകൊണ്ട് തന്നെ അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയും.

പേരയ്‌ക്ക

പ്രോട്ടീനും നാരുകളാലും സമൃദ്ധമാണ് പേരയ്‌ക്ക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം മെറ്റബോളിസം വർധിപ്പിക്കുന്നു.

റാസ്‌ബെറി

നാരുകളാൽ സമ്പന്നമായ റാസ്ബെറി ദഹനത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. വിറ്റാമിൻ സിയും ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയരോ​ഗങ്ങളിൽ നിന്നും അകന്നു നിൽക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനും ഇവ നല്ലതാണ്.

ആപ്പിൾ

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അവ ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ആപ്പിൾ ചേർക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും

മാമ്പഴം

മധുരം കൊണ്ട് മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങൾകൊണ്ടും മാങ്ങ കേമനാണ്. ഇവയിൽ ധാരാളം നാരുകളും ആൻറി ഓക്സിഡൻറുകളും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ​ഗുണം ചെയ്യും

പിയേഴ്‌സ്

നാരുകളാൽ സമ്പന്നമായതിനാൽ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും പിയേഴ്സ് ​ഗുണകരമാണ്.

വാഴപ്പഴം

പൊട്ടാസ്യവും നാരുകളാലും സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങഴെ സഹായിക്കും