ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

സമകാലിക മലയാളം ഡെസ്ക്

തണുത്ത ദോശമാവ്

സമയക്കുറവു മൂലം പലരും ഫ്രിഡ്‍ജിൽ നിന്നും ദോശമാവ് എടുത്ത് നേരെ ദോശക്കല്ലിലേക്കു പരത്തും. ഇത് ദോശ തവയിൽ പറ്റിപ്പിടിക്കാനും പരത്താനും ബുദ്ധിമുട്ടാകും.

വെള്ളം അധികം ചേർക്കരുത്

ദോശമാവിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കുക, വെള്ളം കൂടിയാൽ ദോശ പരുവത്തിന് കിട്ടില്ല

എണ്ണയോ നെയ്യോ പുരട്ടാൻ മറക്കരുത്

തവ നന്നായി ചൂടായ ശേഷം എണ്ണയോ നെയ്യോ തവയിൽ പുരട്ടിയ ശേഷം ദോശ ചുടാം

തവയിൽ വെള്ളമയം ഉണ്ടാവരുത്

തവയിൽ എണ്ണ പുരട്ടുന്നതിന് മുൻപ് തവയിൽ വെള്ളമയമില്ലെന്ന് ഉറപ്പാക്കുക

ശരിയായ ചൂട്

ദോശമാവ് ഒഴിക്കുന്നതിന് മുൻപ് തവ അമിതമായി ചൂടായില്ലെന്ന് ഉറപ്പാക്കുക. ചൂടു കൂടിയാൽ ദോശമാവ് പരത്താൻ ബുദ്ധിമുട്ടായിരിക്കും.