ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

സമകാലിക മലയാളം ഡെസ്ക്

theft detection lock

അസാധാരണമായ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് ഫോണ്‍ തട്ടിപ്പറിക്കാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണിലെ ഡേറ്റ നഷ്ടപ്പെടാതിരിക്കാന്‍ ഓട്ടോമാറ്റിക്കായി theft detection lock ആക്ടീവ് ആകും.

remote lock feature

ഫോണ്‍ നമ്പറും മറ്റു സുരക്ഷാ മാര്‍ഗങ്ങളും ഉപയോഗിച്ച് android.com/lock വഴി റിമോട്ട് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാന്‍ കഴിയുന്ന ഗൂഗിളിന്റെ ഫീച്ചറാണിത്. ആന്‍ഡ്രോയിഡ് 10 അല്ലെങ്കില്‍ പുതിയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഈ സൗകര്യം.

private spaces

യുണീക് പിന്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട ആപ്പുകളും ഡേറ്റകളും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. പ്രൈവറ്റ് സ്‌പേസസ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഇവയെ വേര്‍തിരിച്ച് സംരക്ഷിക്കാന്‍ സാധിക്കും.

play protect

ഫിഷിങ്, തട്ടിപ്പ് കോളുകള്‍ എന്നിവ തത്സമയം കണ്ടെത്തി ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്നതാണ് ഈ ഫീച്ചര്‍.

keynote highlights

സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് 15ന്റെ വരാനിരിക്കുന്ന ഫീച്ചറാണിത്. ഇത് വരുന്നതോടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ