അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

സമകാലിക മലയാളം ഡെസ്ക്

വെള്ളം നന്നായി കുടിക്കുക

എണ്ണകൂടിയ ഭക്ഷണം കഴിച്ച ശേഷം വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ അധിക എണ്ണയെയും വിഷാംശത്തെയും നീക്കം സഹായിക്കും.

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും എണ്ണകൂടിയ ഭക്ഷണം കഴിച്ച ശേഷം കഴിക്കണം. ഇത് ദേഹത്തിനും അധികമാകുന്ന എണ്ണയെ വലിച്ചെടുക്കാനും സഹായിക്കും.

തൈര് കഴിക്കുക

തൈര് പോലുള്ള പ്രോബയോട്ടിക് വിഭവങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഉദരത്തിന്റെ ആരോഗ്യത്ത് ഗുണം ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്തും.

തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എണ്ണകൂടിയ ഭക്ഷണം കഴിച്ച ശേഷം തണുത്ത ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത് വയറിന് അസ്വസ്ത ഉണ്ടാക്കാം. കൂടാതെ ദഹനക്കേടിനും സാധ്യതയുണ്ട്.

ശരീരികമായി സജ്ജീവമാവുക

വ്യായാമം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.