ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍

സമകാലിക മലയാളം ഡെസ്ക്

പവര്‍ ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ഹോള്‍ഡ് ചെയ്ത് പിടിക്കുക. സ്‌ക്രീന്‍ഷോട്ട്, ഗൂഗിള്‍ അസിസ്റ്റന്റ്, ഫ്‌ളാഷ്‌ലൈറ്റ് അടക്കമുള്ളവയിലേക്കുള്ള ഷോര്‍ട്ട്കട്ട് ആണിത്

നാവിഗേഷന്‍ ബാര്‍ പരിഷ്‌കരിക്കുക. സെറ്റിങ്‌സില്‍ പോയി gesture based controls ലേക്ക് സിസ്റ്റം നാവിഗേഷന്‍ ബാര്‍ മാറ്റിയിടുക. സ്‌ക്രീന്‍ സ്‌പേസിനും ഫോണ്‍ കൂടുതല്‍ സുഖമമായി ഉപയോഗിക്കുന്നതിനും ഇത് നല്ലതാണ്

സ്‌ക്രീന്‍ ടൈമിന്റെ ആധിക്യം കുറയ്ക്കുന്നതിന് ഫോണ്‍ ഉപയോഗം ട്രാക്ക് ചെയ്യുന്നതിനും വിവിധ ആപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ സമയം കുറയ്ക്കുന്നതിന് സമയപരിധി സെറ്റ് ചെയ്യുന്നതിനും ഡിജിറ്റല്‍ wellbeing ഫീച്ചറുകള്‍ ഉപയോഗിക്കുക. ഡേറ്റ ഉപയോഗം കുറയ്ക്കുന്നതിന് എപ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കുക.

ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് കുറച്ച് ബാറ്ററി ഉപയോഗം കുറയ്ക്കാം. ആവശ്യമില്ലാത്ത ഫീച്ചറുകള്‍ ഓഫ് ചെയ്ത് വെയ്ക്കുന്നതും നല്ലതാണ്. പവര്‍ സേവിങ് മോഡും നല്ല ഓപ്ഷനാണ്.

ഫോണ്‍ എല്ലാ അര്‍ത്ഥത്തിലും പ്രയോജനപ്പെടുത്താനായി സെറ്റിങ്‌സില്‍ കയറി ഹിഡന്‍ ഫീച്ചറുകള്‍ പഠിക്കാന്‍ നോക്കുന്നതും നല്ലതാണ്. ഹിഡന്‍ മെന്യു ഓപ്ഷനുകള്‍, കസ്റ്റമൈസേഷന്‍ സെറ്റിങ്‌സുകള്‍ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്

ഒരേസമയം രണ്ടു ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് പ്രയോജനപ്പെടുത്തുക. മള്‍ട്ടി ടാസ്‌കിങ്ങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ഫോണ്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ്

ഫിംഗര്‍പ്രിന്റ്, ഫെയ്‌സ് അണ്‍ലോക്ക്, പാസ് വേര്‍ഡ് തുടങ്ങി വിവിധ സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഫോണ്‍ എപ്പോഴും സുരക്ഷിതമാക്കുക. ഡേറ്റ ചോരുന്നില്ലെന്ന് ഉറപ്പാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ