പെരിയാറിലെ മത്സ്യക്കുരുതി, ചത്തു പൊന്തിയത് ലക്ഷക്കണക്കിനു മീനുകള്‍

സമകാലിക മലയാളം ഡെസ്ക്

പെരിയാറില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെയായി തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചത്തുപൊന്തിയത് ലക്ഷക്കണക്കിനു മീനുകള്‍

TP SOORAJ

വ്യവസായ മേഖലയില്‍നിന്നു രാസമാലിന്യം ഒഴുക്കിവിട്ടതാണ് മത്സ്യക്കുരുതിക്കു കാരണമായത് എന്നാണ് ആക്ഷേപം

TP SOORAJ

എന്നാല്‍ മഴ കനത്തതോടെ റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നപ്പോള്‍ ഉപ്പു വെള്ളവും മഴവെള്ളവും കലര്‍ന്ന് ഓക്‌സിജന്‍ കുറഞ്ഞതാണ് കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിഗമനം

TP SOORAJ

കരിമീന്‍, പൂളാന്‍, പള്ളത്തി, കാളാഞ്ചി തുടങ്ങിയ മീനുകളാണ് വന്‍തോതില്‍ ചത്തു പൊന്തിയത്.

TP SOORAJ

മേഖലയെ കൂടുകൃഷിക്കാര്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്

TP SOORAJ

സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

TP SOORAJ