ആരോഗ്യകരമായ 7 ജങ്ക് ഫുഡ്‌

സമകാലിക മലയാളം ഡെസ്ക്

പോപ്‌കോണ്‍

ബട്ടറും ഉപ്പും അധികം ചേര്‍ക്കാത്ത പോപ്‌കോണ്‍ ഒരു ഹെല്‍ത്തി സ്‌നാക് ആണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കുറവാണ്. ധാരാളം ആന്റിഓക്‌സിഡന്റുകല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരവീക്കത്തെ പ്രതിരോധിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോയില്‍ ധാരാളം മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

റോസ്റ്റഡ് കടല

ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ അളവു നിയന്ത്രിക്കാനും ഹൃദ്രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കുന്നു.

കട്ട തൈര്

ഐസ്‌ക്രീമിന് പകരം കട്ട തൈര് കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്

ചീസ്

പാല്‍ ഉല്‍പ്പന്നമായ ചീസില്‍ ധാരാളം വിറ്റാമിന്‍ കെ2 അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്.

പിസ

വിവിധ തരത്തിലുള്ള പച്ചക്കറിയും മാംസവും ചേരുന്നതുകൊണ്ട് തന്നെ പിസ ആരോഗ്യകരമാണ്.