ചർമ്മം പ്രായമാകുന്നത് തടയാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം

സമകാലിക മലയാളം ഡെസ്ക്

ചീര

ധാരാളം വിറ്റാമിനുകളും ഇരുമ്പും മഗ്നീഷ്യവും ബീറ്റ കരോട്ടിനും അടങ്ങിയ ചീര നിങ്ങളുടെ ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും

ബ്രോക്കോളി

ബ്രോക്കോളിയില്‍ ആന്റി-ഏജിങ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും ഇലാസ്റ്റിസിറ്റിയും പോകാതെ സൂക്ഷിക്കുന്നു.

നട്‌സ്

നട്സില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകളും നിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ സൂര്യനില്‍ നിന്നും ത്വക്ക് രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കും.

ബ്ലൂബെറി

ബ്ലൂബെറിയില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കല്‍സില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കും

പപ്പായ

വിറ്റാമിന്‍ എ, കെ, സി, ഇ കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പപ്പായ കഴിക്കുന്നത് മെച്ചപ്പെടുത്തും.

മധുര കിഴങ്ങ്

മധുര കിഴങ്ങില്‍ വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

മാതളം

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ത്വക്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും പ്രതിരോധിക്കും. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തും.