2023ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ഷോകള്‍; പട്ടിക ഇതാ

സമകാലിക മലയാളം ഡെസ്ക്

2023ല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ സിനിമ ജാനെ ജാന്‍. സുജോയ് ഘോഷ് സംവിധാനം ചെയ്ത സിനിമയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് ഇന്ത്യയില്‍ നിന്ന് 2.02 കോടി വ്യൂസ് ആണ്.

ഭിച്ഇചന്ത്യയില്‍ നിന്നുള്ള 2.02 കോടി പേരാണ്.

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 1.6 കോടി വ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചത്.

വിശാല്‍ ഭരദ്വാജിന്റെ കുഫിയ ആണ് മൂന്നാം സ്ഥാനത്ത്. 2023ല്‍ 1.2 കോടി ആളുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഈ ചിത്രം കണ്ടത്.

ഒഎംജി 2, ലസ്റ്റ് സ്‌റ്റോറീസ് 2, ഡ്രീം ഗേള്‍ 2, ഡോക്യുമെന്ററി വിഭാഗത്തിലുള്ള കറി ആന്റ് സയനൈഡ് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഷോകള്‍. കൂടത്തായി കൂട്ടക്കൊലയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് ഒരുക്കിയ ഡോക്യുമെന്ററിയാണ് കറി ആന്റ് സയനൈഡ്.

സീരീസില്‍ ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ പശ്ചാത്തലമാക്കി ചെയ്ത ദി റെയില്‍വേ മെന്‍ ആണ് പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ടത്. 2023ല്‍ 1.06 കോടി വ്യൂസ് ആണ് സീരീസിന് ലഭിച്ചത്. കൊഹ്‌റ, ഗണ്‍ ആന്റ് ഗുലാബ്‌സ്, കാലാ പാനി എന്നിവയാണ് തൊട്ടുപിന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ