വെറും റൊമാൻസല്ല ! കരൺ ജോഹറിന്റെ കണ്ടിരിക്കേണ്ട 5 പ്രണയ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഹിറ്റ് ഫിലിംമേക്കർ കരൺ ജോഹറിന്റെ 52-ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിലൂടെ ഒന്ന് സഞ്ചരിച്ചാലോ.

കുച് കുച് ഹോതാ ഹേ (1998)

ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം ബോക്സോഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.

കഭി ഖുഷി കഭി ​ഗം (2001)

ഷാരൂഖ് ഖാൻ, കജോൾ, അമിതാഭ് ബച്ചൻ, കരീന കപൂർ, ഹൃത്വിക് റോഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

കഭി അൽവിദ നാ കെഹ്‌ന (2006)

പരമ്പരാ​ഗത പ്രണയ സിനിമകളിൽ നിന്ന് മാറി വിവാഹേതര പ്രണയ ബന്ധങ്ങളേയും അതിന്റെ സങ്കീർണതകളേയും ആവിഷ്കരിച്ച ചിത്രം.

മൈ നെയിം ഈസ് ഖാൻ (2010)

ഷാരൂഖും കജോളും പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

യെ ദിൽ ഹെ മുഷ്ഖിൽ (2016)

ഐശ്വര്യ റായ്, രൺബീർ കപൂർ, അനുഷ്ക ശർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ