ഹൃദയത്തെ സംരക്ഷിക്കും ഈ ചുവന്ന പഴങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തക്കാളി

തക്കാളിയില്‍ അടങ്ങിയ വിറ്റാമിന്‍ എ, സി, ലൈക്കോപീന്‍ എന്നിവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ ഇവയില്‍ അടങ്ങിയ കരോറ്റിനോയ്ഡ്‌സ് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബീറ്റ-കരോട്ടീന്‍, വിറ്റാമിന്‍ എയും ബിയും ധാരാളം മിനറലുകളും അടങ്ങിയിരിക്കുന്നു. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും ബീറ്റ്‌റൂട്ടിലുണ്ട്.

ചുവന്ന കാപ്‌സിക്കം

വിറ്റാമിന്‍ എ, ബി6, സി, ഇ എന്നിവ അടങ്ങിയ ചുവന്ന കാപ്‌സിക്കം ഒരു സൂപ്പര്‍ഫൂഡ് ആയാണ് കണക്കാക്കുന്നത്. ഇവയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

സ്‌ട്രോബെറി

വിറ്റാമിന്‍ കെ, സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് സ്‌ട്രോബെറി. ഇവയില്‍ അടങ്ങിയ ഫോളേറ്റ് ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കും.

റാസ്‌ബെറി

റാസ്‌ബെറിയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ വീക്കം, വേദന, പ്രമേഹം, അര്‍ബുദം തുടങ്ങിയവയെ പ്രതിരോധിക്കും. കൂടാതെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും റാസ്‌ബെറിയുടെ പോഷകഗുണങ്ങള്‍ സാധിക്കും.

ചെറി

ചുവന്നു തുടുത്ത ചെറിപ്പഴങ്ങള്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇവയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ചെറിപ്പെഴത്തില്‍ അടങ്ങിയ മെലാടോണിന്‍ ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും .