ചായ കുടി കൂടിയാൽ; ഇക്കാര്യങ്ങൾ സൂക്ഷിക്കുക

സമകാലിക മലയാളം ഡെസ്ക്

ദഹനക്കേട്

കഫീൻ അടങ്ങിയ ചായ, കാപ്പി എന്നിവയുടെ അമിത ഉപഭോ​ഗം ദഹന പ്രക്രിയയെ ബാധിക്കാം. ഇത് അസിഡിറ്റി, ​ഗ്യാസ്, അൾസർ പോലുള്ള അവസ്ഥയിലേക്ക് നയിക്കാം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ

കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിത ഉപഭോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് ഹൈപ്പർടെൻഷൻ, ഹൃദയമിടിപ്പ് വർധിക്കൽ എന്നീ അവസ്ഥകലിലേക്ക് നയിക്കാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ സൂക്ഷിക്കുക.

പ്രമേഹം

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.

കണ്ണിൻ്റെ ആരോഗ്യം

കഫീന് ഇൻട്രാക്യുലർ മർദം വർധിപ്പിക്കുന്നതിന് കാരണമാകും. ഇത് കണ്ണിനെ ബാധിക്കുന്ന ​ഗ്ലോക്കോമ എന്ന അവസ്ഥയെ കൂടുതൽ വഷളാക്കും.

മൂത്രാശയ പ്രശ്നങ്ങൾ

കഫീൻ മൂത്രം ഉൽപാദനം കൂട്ടും. ഇത് പലപ്പോഴും മൂത്രം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് പ്രായമായവരിൽ.