പുകവലിയോട് 'നോ' പറയാൻ ഇവ നിങ്ങളെ സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് നിക്കോട്ടിന്‍ ആസക്തിയില്‍ നിന്നും മോചിപ്പിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയ ഫ്ലവനോയിഡുകള്‍ ഡോപ്പൊമൈന്‍ അളവ് കൂട്ടുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ പുകവലിക്കാനുള്ള നിങ്ങളുടെ ആസക്തിയെ ഇല്ലാതാക്കും.

ധാന്യങ്ങള്‍

നിക്കോട്ടിന്‍ ഉപേക്ഷിക്കല്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു. ഗോതമ്പ്, ചവന്ന അരി, ബാര്‍ലി, ഓട്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളാേടുള്ള ആസക്തി ഇല്ലാതാക്കും. കൂടാതെ ദിവസം മുഴുവന്‍ സംതൃപ്തി നല്‍കാനും സഹായിക്കും.

ചായ

ചമോമൈല്‍ ചായ, ഇഞ്ചി ചായ, ഗ്രീന്‍ ടീ തുടങ്ങി ഹെര്‍ബല്‍ ചായ കുടിക്കുന്നത് പുകവലിയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും.

പഴം, പച്ചക്കറി

ക്യാരറ്റ്, ചെറി, തക്കാളി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഫ്രഷ് ആയി കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പുകവലിയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.

പാല്‍ ഉല്‍പ്പന്നങ്ങള്‍

തൈര്, ചീസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പുകവലി നിര്‍ത്തുന്നതു കൊണ്ടുള്ള ലക്ഷങ്ങള്‍ ലഘൂകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ