വിവാഹം രജിസ്റ്റര്‍ ചെയ്ത് അദിതി റാവുവും സിദ്ധാര്‍ഥും

സമകാലിക മലയാളം ഡെസ്ക്

രജിസ്റ്റര്‍ ചെയ്ത ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

രജിസ്റ്റര്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ അദിതി റാവു തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

മണിരത്‌നം, സുഹാസിനി, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

അനുഗ്രഹീതവും മാന്ത്രികവുമായ വര്‍ഷമെന്നാണ് അദിതി റാവു ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്.

അനുഗ്രഹീതവും മാന്ത്രികവുമായ വര്‍ഷമെന്നാണ് അദിതി റാവു ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്.

മിനിമല്‍ ലുക്കിലാണ് അദിതി റാവുവിനെയും സിദ്ധാര്‍ഥിനെയും കാണാനായത്.

സെപ്തംബര്‍ 16നാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത അദിതി റാവു പങ്കുവെക്കുന്നത്. 2021ല്‍ മഹാസമുദ്രം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക