സമകാലിക മലയാളം ഡെസ്ക്
നിറങ്ങൾക്ക് മനുഷ്യരിൽ ശാരീരികമായും മാനസികവുമായ ചില സ്വാധീനം ചെലുത്താനാകും. നിറങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതിയാണ് കളര്‍ തെറാപ്പി. ക്രോമോ തെറാപ്പിയെന്നും ഇത് അറിയപ്പെടുന്നു.
മഞ്ഞ, ഓറഞ്ച് പോലുള്ള തെളിഞ്ഞ നിറങ്ങള്‍ സന്തോഷവും പോസിറ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്നു. ഈ നിറങ്ങള്‍ തലച്ചോറിലെ സെറൊറ്റോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നീല, പച്ച പോലുള്ള കൂള്‍ നിറങ്ങള്‍ നിങ്ങളെ ശാന്തമാകാന്‍ പ്രോത്സാഹിപ്പിക്കും. ഈ നിറങ്ങള്‍ സമ്മര്‍ദം ഉത്കണ്ഠ എന്നിവ കുറച്ച് രക്തസമ്മര്‍ദം ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്നു.
നീല, പച്ച നിറങ്ങള്‍ ഏകാഗ്രതയും പ്രോഡക്ടിവറ്റി കൂട്ടാനും സാഹായിക്കും. ഈ നിറങ്ങള്‍ മാനസികമായി കൂടുതല്‍ വ്യക്തത നല്‍കും.
ലാവന്‍ഡര്‍, നീല വിഭാഗത്തില്‍ വരുന്ന നിറങ്ങള്‍ ശാന്തമായ ഒരു അന്തരീക്ഷം നല്‍കുന്നതിലൂടെ ഉറക്കം മെച്ചപ്പെടുത്തുന്നു. ഈ നിറങ്ങള്‍ തലച്ചോറിനെ സ്വാധീനിക്കുകയും ഉറക്കം എളുപ്പമാക്കുകയും ചെയ്യുന്നു.
ശരീര വേദന മാറാനും കളര്‍ തെറാപ്പി ഉപയോഗിക്കാറുണ്ട്. ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ക്ക് രക്തയോട്ടം പ്രോത്സാഹിപ്പിച്ച് ശരീരവീക്കം കുറയ്ക്കാനാകും.
നീല പോലുള്ള കൂള്‍ നിറങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ സാധിക്കും.