ഫോണിന്റെ സ്ക്രീൻ ക്ലീൻ ചെയ്യാൻ ഇവ ഉപയോ​ഗിക്കരുത്; പണികിട്ടും!

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവരായിട്ട് ഇന്ന് ആരുമില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുതലാണെങ്കിലും കൃത്യമായി പരിപാലിക്കുന്നവര്‍ ചുരുക്കമാണ്.

സ്‌ക്രീനിലെ അഴുക്ക്

അലസമായി പലയിടങ്ങളിലും വെച്ച് ഫോണിന്റെ സ്‌ക്രീനില്‍ അഴുക്കും പൊടിയും പാടുകളും ഉണ്ടാവുക പതിവാണ്. ഈ പൊടിയും അഴുക്കും കളയുന്നതിന് കയ്യില്‍ കിട്ടുന്നതു വെച്ച് തുടയ്ക്കുന്ന ശീലം നല്ലതല്ല.

വസ്ത്രം

ഫോട്ടോ എടുക്കാന്‍ തിരക്ക് പിടിച്ച് ഫോണിലെ കാമറ ഓണ്‍ ചെയ്യുമ്പോള്‍ സ്‌ക്രീനിലെ പൊടി സ്വന്തം വസ്ത്രം ഉപയോഗിച്ച് നീക്കാറുണ്ടോ? എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. ഇത് ഫോണിനും തുണിക്കും ദോഷം ചെയ്യും.

ടിഷ്യൂ

പേപ്പര്‍ ടിഷ്യൂ ഉപയോഗിച്ച് ഫോണിന്റെ സ്‌ക്രീന്‍ വൃത്തിയാക്കുന്നതും സുരക്ഷിതമല്ല. ഇത് സ്‌ക്രീനില്‍ പൊടി നില്‍ക്കാനും പോറലേല്‍ക്കാനും കാരണമാകും.

റിമൂവര്‍

നെയില്‍ പോളിഷ്/മേക്കപ്പ് റിമൂവര്‍ പോലുള്ളവ ഉപയോഗിച്ച് ഫോണിന്റെ സ്‌ക്രീന്‍ വൃത്തിയാക്കരുത്. ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഫോണ്‍ മോശമാക്കും.

മദ്യം

ഫോണിന്‍റെ സ്ക്രീന്‍ വൃത്തിയാക്കാന്‍ ചിലര്‍ മദ്യം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല. ഫോണിന്‍റെ കോട്ടിങ്ങ് ഇത് തകരാറിലാക്കും.

ഡിസ്ഇന്‍ഫക്ടന്റ് വൈപ്‌സ്

മുഖവുമായി സമ്പര്‍ക്കത്തില്‍ വന്നേക്കാവുന്നതിനാല്‍ ഫോണിന്റെ സ്‌ക്രീന്‍ ഡിസ്ഇന്‍ഫക്ടന്റ് വൈപ്‌സ് ഉപയോഗിച്ച് വൃത്തിയാക്കരുത്.

പരുക്കന്‍ ക്ലീനറുകള്‍

വീട്ടിലെ കണ്ണാടികളും ജനാലകളും ചില്ലുകളും വൃത്തിയാക്കുന്ന പരുക്കന്‍ ക്ലീനറുകള്‍ ഒരിക്കലും നിങ്ങള്‍ ഫോണിന്റെ സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.

ഫോണ്‍ സ്ക്രീന്‍ വൃത്തിയാക്കാന്‍...

ഫോണിന്‍റെ സ്ക്രീന്‍ വൃത്തിയാക്കാന്‍ ലിന്‍റ് ഫ്രീ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക