ഉബുദില്‍ നിന്നുള്ള ചിത്രങ്ങളുമായി ജെനീലിയ

സമകാലിക മലയാളം ഡെസ്ക്

പരസ്യചിത്രങ്ങളിലൂടെയെത്തി ബോളിവുഡിലും തമിഴ്, തെലുഗു, കന്നട, മലയാളം ഭാഷകളില്‍ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതിനേടിയ താരമാണ് ജെനീലിയ ഡിസൂസ.

സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്

ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പം ഈയിടെ നടത്തിയ ബാലിയിലെ ഉബുദ് യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ബാലിയുടെ ആത്മീയസാംസ്‌കാരിക നഗരിയെന്നറിയപ്പെടുന്ന സ്ഥലമാണ് ഉബുദ്.

നെല്‍പ്പാടങ്ങളും മലകളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരമായ സ്ഥലമാണ് ഉബുദ്.

ബാലിയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അറിയാന്‍ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക