സമകാലിക മലയാളം ഡെസ്ക്
രുചികരമായ വഴുതനങ്ങ വിഭവങ്ങളുടെ ആരാധകർ നിരവധിയാണ്. എന്നാൽ വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അത്ര പിടിയില്ല.
ഹൃദയാരോഗ്യം
വഴുതനങ്ങയിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ നിയന്ത്രിച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ദഹനം
നാരുകൾ ധാരാളം അടങ്ങിയ വഴുതനങ്ങ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും മലബന്ധം തടയാനും വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രമേഹം
പ്രമേഹ രോഗികൾ വഴുതനങ്ങ പതിവായി ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിർത്താൻ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം
ഫീനോളിക് സംയുക്തങ്ങളും കാൽസ്യവും മഗ്നീഷവും അടങ്ങിയ വഴുതനങ്ങ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇത് എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാൻ സഹായിക്കും.
കാൻസർ പ്രതിരോധിക്കും
രുചിയിൽ മാത്രമല്ല കാൻസറിനെ പ്രതിരോധിക്കാനും വഴുതനങ്ങ സഹായിക്കും. ഇവയുടെ ആന്റി-ഓക്സിഡന്റ് ഗുണങ്ങളും ഫീനോളിക് സംയുക്തങ്ങളും ദോഷകരമായ ഫ്രീ റാഡിക്കലുകളോട് പൊരുതി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് വഴുതനങ്ങ. ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയൻസ് ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കും.
ചർമത്തിന്റെ ആരോഗ്യം
വഴുതനങ്ങയിൽ അടങ്ങിയ ആന്റി-ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് തകരാറുകൾ പരിഹരിക്കുന്നു. ഇത് ത്വക്ക് പ്രായമാകുന്നതിൽ നിന്ന് തടയുകയും ചർമം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.
വിളര്‍ച്ച
ഇരുമ്പിന്‍റെ അംശം ധാരാളം ഉള്ളതു കൊണ്ട് തന്നെ വിളര്‍ച്ച ഒഴിവാക്കാന്‍ വഴുതനങ്ങ കഴിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് ഗര്‍ഭിണികളില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക