സമകാലിക മലയാളം ഡെസ്ക്
15 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനിടെ വിരാട് കോഹ് ലി സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍
2008ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോഹ് ലി അരങ്ങേറ്റം കുറിച്ചത്.
ടെസ്റ്റില്‍ 118 മത്സരങ്ങളില്‍ നിന്നായി 47.83 ശരാശരിയോടെ 9040 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
ടെസ്റ്റില്‍ 29 സെഞ്ച്വറികളും 31 ഫിഫ്റ്റികളും ഉള്‍പ്പെടുന്നു. 254 ആണ് ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ് ലി. സെഞ്ച്വറികളുടെ എണ്ണത്തിലും നാലാമത്തെ ഇന്ത്യക്കാരനാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് തൊട്ടുമുന്നില്‍.
ടെസ്റ്റില്‍ ഒരു പാട് കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് കോഹ് ലിയുടെ കരിയര്‍. 206-19 കാലഘട്ടമായിരുന്നു കോഹ് ലിയെ സംബന്ധിച്ച് സുവര്‍ണകാലം. 43 ടെസ്റ്റുകളില്‍ നിന്നായി 4208 റണ്‍സ് ആണ് കോഹ് ലി നേടിയത്. ഇതില്‍ ഏഴ് ഇരട്ട സെഞ്ച്വറികള്‍ അടക്കം 16 സെഞ്ച്വറികള്‍ ഉള്‍പ്പെടും.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 68ല്‍ 40ലും ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിച്ചു. വിജയ ശതമാനം 58 ആണ്.
ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ നിന്നായി 13,906 റണ്‍സ് നേടി. 58.18 ആണ് ശരാശരി.
ഏകദിനത്തില്‍ 50 സെഞ്ച്വറികളും 72 അര്‍ധ ശതകങ്ങളും ഉള്‍പ്പെടുന്നു. 183 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ്.
2023 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി അടിച്ചതോടെയാണ് സച്ചിന്റെ റെക്കോര്‍ഡ് കോഹ് ലി തകര്‍ത്തത്. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ ഉള്ള ഏക താരമാണ് കോഹ് ലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക