സമകാലിക മലയാളം ഡെസ്ക്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉയര്‍ന്ന വേതനമാണ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ മുതല്‍ വീട്ടുജോലിക്കാര്‍ക്ക് വരെ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത് എന്നാണ് വിവരം.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് മുകേഷ് അംബാനി ലോകത്തെ 17-ാമത്തെ സമ്പന്നനാണ്.
10,300 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി.
അംബാനിയുടെ ഡ്രൈവര്‍ക്ക് മാസം രണ്ടുലക്ഷം രൂപയാണ് ശമ്പളം. പ്രതിവര്‍ഷം 24 ലക്ഷം രൂപ ഡ്രൈവര്‍ സമ്പാദിക്കുന്നതായാണ് 2017ല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വിഡിയോയില്‍ പറയുന്നത്.
ഏഴുവര്‍ഷം മുന്‍പത്തെ ഈ ശമ്പളം ഇപ്പോള്‍ ഇരട്ടിയാവാന്‍ സാധ്യതയുണ്ട്
മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി തെരഞ്ഞെടുത്ത ബുള്ളറ്റ് പ്രൂഫ് ആഢംബര വാഹനങ്ങളാണ് ഡ്രൈവര്‍മാര്‍ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പരിശീലനം ലഭിച്ച വിദഗ്ധ ഡ്രൈവര്‍മാരായാണ് ഇവരെ കാണുന്നത്.
ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വിദഗ്ധ ഡ്രൈവര്‍മാരെ പ്രൈവറ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയാണ് നിയമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക