സമകാലിക മലയാളം ഡെസ്ക്
നിരവധി പോഷകഗുണങ്ങൾ അടങ്ങിയതാണ് തൈര്. ദഹനം മെച്ചപ്പെടുത്തുന്നതിന് മികച്ച പ്രോബയോട്ടിക്സ് ആണ് തൈര്. തൈര് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
ചിലര്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തൈരിനെ കൂടുതല്‍ പോഷകസമൃദ്ധമാക്കാറുണ്ട് എന്നാൽ ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കരുത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്
ഉള്ളി
തൈരിൽ ഉള്ളിയും പച്ചമുളകുമൊക്കെ അരിഞ്ഞ് ചേർത്ത് കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുർവേദം പറയുന്നത്. തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. ചർമത്തിൽ ചൊറിച്ചിൽ, സോറിയാസിസ്, എക്‌സിമ, റിംഗ് വോം എന്നിവയ്ക്ക് കാരണമാകാം.
പാല്‍
തൈരിലും പാലിലും മൃഗ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് കഴിക്കാൻ പാടില്ല. ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
മാമ്പഴം
നിരവധി പോഷകങ്ങളുടെ കലവറയാണ് തൈരും മാമ്പഴവും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ പണി കിട്ടും. മാങ്ങ ചൂടും തൈര് തണുപ്പുമാണ്. ഇത് ആമാശയത്തിലും ചർമത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കും.
മാംസവും മീനും
മാംസം, മീൻ തുടങ്ങിയ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും തൈര് കഴിക്കരുത്. ഇത് ശരീരത്തിൽ കാൽസ്യത്തിന്റെ അളവു കൂടാൻ കാരണമാകുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക