പയ്യെ തിന്നാൽ പനയും തിന്നാം!

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കഴിക്കുന്നതിനും ചില രീതിയുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം കഴിച്ച് തീർക്കുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ ഇത് അത്ര ആരോ​ഗ്യകരമല്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്.

സാവധാനത്തിൽ 20 മുതൽ 30 മിനിറ്റ് വരെ സമയം എടുത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യകരമായ രീതി. ഭക്ഷണം പതുക്കെ കഴിക്കുന്നതു കൊണ്ട് ​ഗുണങ്ങൾ നിരവധിയാണ്.

ആമാശയത്തിന് നിറഞ്ഞു എന്ന് തലച്ചോറിന് സി​ഗ്നൽ നൽകാൻ സമയം എടുക്കും. അതിനാല്‍ പതുക്കെ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.

പതുക്കെ കഴിക്കുമ്പോൾ ഭക്ഷണം നന്നായി ചവയ്ക്കുന്നതു കൊണ്ട് തന്നെ ഭക്ഷണം ഉമിനീരുമായി ചേർന്ന് ദഹന പ്രക്രിയ എളുപ്പമാക്കുന്നു.

പതുക്കെ കഴിക്കുന്നത് ഭക്ഷണം ആസ്വദിച്ച് രുചിയറിഞ്ഞ് കഴിക്കാൻ സഹായിക്കുന്നു. ഇത് വയറു മാത്രമല്ല, മനസും നിറയ്ക്കും.

പതുക്കെ കഴിക്കുന്നത് മികച്ച ഭക്ഷണ തെരഞ്ഞെടുപ്പുകൾ നടത്താനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാനും സഹായിക്കും.

പതുക്കെ ഭക്ഷണം കഴിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളുടെ ശരിയായ ആഗിരണം നടത്താന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക